വലിയ ട്വിസ്റ്റുകളില്ലാത്ത ചിത്രമാണ് തങ്കമെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌ക്കരന്‍. ഒരു ക്രൈം ഡ്രാമയാണെന്നും അതില്‍ തന്നെ ഡ്രാമയാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. തങ്കം സിനിമയുടെ പ്രചരണഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് വിനീതിനെയാണ്. എന്നാൽ അദ്ദേഹത്തിന്റെ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഈ കഥാപാത്രത്തിനായി ഫഹദിനെ സമീപിക്കേണ്ടി വന്നു. കൊവിഡ് മൂലം ചിത്രം നീണ്ടു പോയതിനാല്‍ വീണ്ടും വിനീതിനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു- ശ്യാം പുഷ്ക്കരൻ വ്യക്തമാക്കി.
ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകന്മാരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞു.
പ്രസ്മീറ്റില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു. അപര്‍ണ ബാലമുരളി, സംവിധായകന്‍ സഹീദ് അറാഫത്ത്, സംഗീത സംവിധായകന്‍ ബിജി ബാല്‍, ദിലീഷ് പോത്തൻ തുടങ്ങിയവരും സന്നിധരായിരുന്നു.
ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്.
ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ. ബിജി ബാലാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.