തമിഴ്​നടൻ ​േഫ്ലാറൻറ്​ പെരേര കോവിഡ്​ ബാധിച്ച്​ മരിച്ചു

ചെന്നൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തമിഴ്​നടൻ ​േഫ്ലാറൻറ്​ പെരേര അന്തരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്​ച രാത്രി​േയാടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പ​ങ്കെടുത്ത ശേഷമാണ്​ ​േഫ്ലാറൻറ്​ പെരേരക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർന്ന്​ അദ്ദേഹത്തെ സ്വകാ​ര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അമ്പതിലധികം തമിഴ്​സിനിമകളിൽ അഭിനയിച്ച ​​േഫ്ലാറൻറ്​ കലൈജ്ഞർ ടിവിയുടെ ജനറൽ മാനേജറായും സേവനമനുഷ്​ഠിച്ചു. വിജയ്​ നായകനായ പുതിയ ഗീതെ എ​ന്ന ചിത്രത്തിലൂടെയാണ്​ ​േഫ്ലാറൻറ്​ സിനിമാ ജീവിതം ആരംഭിച്ചത്​. പിന്നീട്​ കായൽ, കുംങ്കി, തൊടരി, താരാമണി, വി.ഐ.പി 2, പുതുവാഗ എൻമനസ്​ തങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.