തമിഴ് ഹാസ്യ താരം പാണ്ഡു കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ താരം പാണ്ഡു (74) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ച പാണ്ഡുവിന്‍റെ ഭാര്യ കുമുദ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യത്യസ്ത കഥാപാത്രങ്ങൾ വഴി പ്രേക്ഷക മനസിൽ ഇടംപിടിച്ച പാണ്ഡു, 1970കളിലാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എം‌.ജി‌.ആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത്, വിജയ്, അജിത്ത് അടക്കം മൂന്നു തലമുറകളിലായി പ്രമുഖ നടന്മാർക്കും സംവിധായകർക്കും ഒപ്പം പ്രവർത്തിച്ചു.

1981ൽ പുറത്തിറങ്ങിയ കരൈയെല്ലാം ശെൻബാഗാപൂ എന്ന ചിത്രത്തിലെ പാണ്ഡുവിന്‍റെ അഭിനയം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 1996ൽ പുറത്തിറങ്ങിയ അജിത്തിന്‍റെ ഹിറ്റ് ചിത്രം കാതൽകോട്ടൈയിലെ പ്രകടനത്തിലൂടെ മികച്ച നടനായി പേരെടുത്തു.

ചിന്ന തമ്പി, ബന്ദ്രി, ഗില്ലി, ഗോകുലത്തിൽ സീത, കാലമെല്ലാം കാദൽ വാഴ്ക, മന്നവ, വാലി, പൂമകൾ ഊർവലം, ജോഡി, ജയിംസ് പാണ്ഡു അടക്കം നിരവധി സിനിമകളിൽ പാണ്ഡു അഭിനയിച്ചു.

Tags:    
News Summary - Tamil comedy actor Pandu dies of Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.