കൊച്ചി: രാഷ്ട്രീയമായി വിവരമില്ലെന്ന് മന്ത്രി സജി ചെറിയാൻ തെളിയിക്കുകയാണെന്ന് സംവിധായകൻ ആഷിഖ് അബു. എത്രയും പെട്ടെന്ന് സജി ചെറിയാന് പാർട്ടി ക്ലാസ് നൽകണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമല്ല സജി ചെറിയാൻ പറയുന്നത്. രഞ്ജിത് പദവിയിൽ തുടരാൻ അർഹനല്ല. സർക്കാർ അദ്ദേഹത്തെ മാറ്റിനിർത്തണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ നയം ഇതാണെന്ന് തനിക്ക് തോന്നുന്നില്ല. ചിലരുടെ വ്യക്തിപരമായ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിശദീകരിക്കാൻ സർക്കാർ മറ്റാരെയെങ്കിലും നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാൻ ഇതുവരെ പറഞ്ഞത് അജ്ഞതയാണ്. അത് തിരുത്തണം. ഇടതുപക്ഷത്തിന്റെ നിലപാട് ഇതല്ല. ഒന്നോ രണ്ടോ പേർ മാത്രമാണ് വിഭിന്നമായ നിലപാട് സ്വീകരിച്ചത്. ഇടതുപക്ഷം ഉടൻ ഇതിൽ തിരുത്തൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമ്മയുടെ നിലപാടുകൾ വ്യക്തതയോടെ വിശദീകരിച്ചത് ജഗദീഷാണ്. ആദ്യമായാണ് അമ്മയുടെ നിലപാട് ഇത്രയും കൃത്യമായി വിശദീകരിക്കുന്നത്. മാധ്യമങ്ങൾക്ക് മുമ്പ് അഭിനയിക്കുകയാണ് സിദ്ദിഖ് ഇന്നലെയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.