അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന റൊമാൻറിക് - ആക്ഷൻ - ത്രില്ലർ ചിത്രം 'തീ' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. എം.എൽ.എയായ മുഹമ്മദ് മുഹ്സിൻ ആദ്യമായി നായകനാകുന്ന ചിത്രത്തിൽ പുതുമുഖം സാഗരയാണ് നായിക. യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിെൻറ കഥ, തിരക്കഥ, ഗാനങ്ങൾ എന്നിവയും അനിൽ വി. നാഗേന്ദ്രൻ രചിക്കുന്നു.
ഋതേഷ്, പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ. ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനു പുറമെ വിവിധ മേഖലകളിലെ പ്രമുഖരും വേഷങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്.
അധോലോക നായകനായി വേറിട്ടൊരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സ്കൂൾ -കോളജ് പഠന കാലത്തെ നാടകാനുഭവമാണ് സിനിമാപ്രവേശത്തിനുള്ള കൈമുതലെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞിരുന്നു. കുറ്റിപ്പുറം, തവനൂർ, ആലപ്പുഴ, കരുനാഗപ്പള്ളി, തെന്മല, പൊന്മുടി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ 'തീ' ഉടൻ പ്രദർശനത്തിനെത്തും.
കെ. സുരേഷ് കുറുപ്പ്, എക്സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആർ. മഹേഷ് എം.എൽ.എ., അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് രംഗകലയുടെ ആചാര്യനായി വിരാജിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായകൻ ഉണ്ണി മേനോൻ, ജീവകാരുണ്യരംഗത്ത് ശ്രദ്ധേയനായ നാസർ മാനു, സാഹസികനെന്ന നിലയിൽ ലോകറെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരെല്ലാം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു.
മനോഹരമായ ഏട്ട് ഗാനങ്ങൾ ഈ ചിത്രത്തിലുമുണ്ട്. ജോസഫ്, അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണി മേനോൻ, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ, പി.കെ. മേദിനി, ആർ.കെ. രാംദാസ്, രജ ജോസഫ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, റെജി കെ.പപ്പു സോണിയ, ശുഭ, കെ.എസ്. പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിെൻറ ചെറുമകൾ), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ ആലപിക്കുന്നു. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശിെൻറ നേതൃത്വത്തിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.