കൊച്ചി: ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ ജോബി പി. സാം നിർമിച്ച് എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തേര്'. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രമാണിത്. ചതുരംഗക്കളവും അതിലെ തേരും പൊലീസ് തൊപ്പിയും വിലങ്ങും തോക്കും ഉൾപ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റർ, നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്‍റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന നൽകുന്നുണ്ട്. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ.ജെ. നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ, സംഭാഷണം: ഡിനിൽ പി.കെ., ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി. മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ് ടി., പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ. തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പ്രതീഷ് ശേഖർ, പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: എം. ആർ പ്രൊഫഷണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.