റോഡ് ത്രില്ലർ മൂവി 'മിഷൻ സി' പ്രമുഖ ഒ.ടി.ടി ആപ്പായ നീസ്ട്രീമിൽ റിലീസ് ചെയ്തു. ശിഖാമണി, സകലകലാശാല എന്നി ചിത്രങ്ങൾക്ക് ശേഷം വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം. സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമിച്ച ചിത്രത്തിൽ യുവ നടൻ അപ്പാനി ശരത് നായകനും മീനാക്ഷി ദിനേശ് നായികയുമാകുന്നു.
മേജർ രവി, കൈലാഷ്, ജയകൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: സുശാന്ത് ശ്രീനി, ഗാനരചന: സുനിൽ ജി. ചെറുകടവ്, സംഗീതം: ഹണി, പാർഥസാരഥി, ഗായകർ: വിജയ് യേശുദാസ്, അഖിൽ മാത്യു, എഡിറ്റര്‍: റിയാസ് കെ. ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല: സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: സുനിൽ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍: കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍, പി.ആർ.ഒ: എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.