2013ൽ പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലറായ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരിപ്പടമായിരുന്നു. ഹിന്ദിയും തമിഴും ചൈനീസുമടക്കം ഏഴ് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. ദൃശ്യത്തിെൻറ രണ്ടാംഭാഗത്തിെൻറ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. കോവിഡിനെതുടർന്നുള്ള ലോക്ഡൗണ്‍ ശേഷം മലയാളസിനിമയിൽ പുതുതായി ചിത്രീകരണം ആരംഭിച്ച് ആദ്യ സിനിമകളിലൊന്നാണ് ദൃശ്യം 2.
കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചാണ് സിനിമ നിർമാണം പുരോഗമിക്കുന്നത്.ചിത്രത്തിെൻറ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ നടൻ മോഹൻലാൽ പങ്കുവച്ചിരുന്നു. അതെല്ലാം ആരാധകർ ഏെറ്റടുക്കുകയും വൈറലാവുകയും ചെയ്തിരുന്നു. അവസാനം അദ്ദേഹം പങ്കുവച്ചത് സിനിമ സെറ്റിൽ ശരീര താപനില പരിശോധിക്കുന്ന ചിത്രമാണ്. മാസ്ക് ധരിച്ചാണ് നടനുൾപ്പടെയുള്ളവരെ ചിത്രത്തിൽ കാണുന്നത്. ആയുർവേദ ചികിത്സക്ക് ശേഷം ശരീരഭാരം കുറച്ചിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം നടൻ തെൻറ പുതിയ ടൊയോട്ട വെൽഫെയർ എം.പി.വിയിൽ ദൃശ്യം സെറ്റിൽ വന്നിറങ്ങുന്ന വീഡിയൊ ആരാധകർ ഏറ്റെടുത്തിരുന്നു.
#Drishyam2 Location Pic pic.twitter.com/lmqzVpRfqJ
— Mohanlal (@Mohanlal) October 12, 2020
ദൃശ്യം പുറത്തിറങ്ങി ഏഴ് വർഷത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിൽ ചിത്രത്തിെൻറ പഴയ അണിയറക്കാർ തന്നെയാണ് പ്രവർത്തിക്കുന്നത്. മോഹൻലാലിനെയും മീനയെയും കൂടാതെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിലുണ്ട്. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നീ കഥാപാത്രങ്ങളായാണ് ഇവർ എത്തുന്നത്. തെൻറ 60ാം പിറന്നാൾ ദിനത്തിൽ മോഹൻലാലാണ് ചിത്രത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്. ആശീർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.