നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. ബിസിനസ്സുകാരൻ നിക്കോളായ് സച്ച്ദേവ് ആണ് വരൻ. മുംബൈവെച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറാണ് നിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.
'ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മിയുടെയും അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽവെച്ചായിരുന്നു ചടങ്ങ് .ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നു'- വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചു.
ബിസിനസ്സുകാരനാണ് നിക്കോളായ് വരലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. 14 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം. വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്‌കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.