അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും സിനിമ വരുന്നു. "വീരമണികണ്ഠൻ " എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസിനെത്തും.അയ്യപ്പന്‍റെ തനതു കഥയെ ആധുനിക കാലഘട്ടത്തിൽ കൂടുതൽ ആസ്വാദ്യകരവും ഒപ്പം ഭക്തിനിർഭരവുമാകുന്ന തരത്തിലാണ് ഒരുക്കുന്നത്.
വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്.
വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്‍റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വർഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വർഷം വൃശ്ചികത്തിൽ ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖരായ ആർട്ടിസ്റ്റുകൾ വീരമണികണ്ൻ്റെ ഭാഗമാകും. പി.ആർ. ഒ -അജയ് തുണ്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.