തമിഴ് സിനിമയിലെ പുത്തൻ തരംഗത്തിന് തുടക്കം കുറിച്ചവരിൽ ഏറേ പ്രശസ്തനായ വ്യക്തിയാണ് വെങ്കട്ട് പ്രഭു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ പ്രതീക്ഷകൾ നല്കി. മങ്കാത്ത പോലുള്ള വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം, തന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററായ മാനാട് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടുമെത്തി. പ്രേക്ഷകർ മാനാട് ആഘോഷിക്കുമ്പോള്‍, ഈ സംവിധായകന്‍ മന്മദലീലയുമായി എത്തി അതും സൂപ്പർ ഹിറ്റ് സൃഷ്ടിച്ചു.
നാഗചൈതന്യയ്‌ക്കൊപ്പം ഉള്ള തന്റെ ദ്വിഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വെങ്കട്പ്രഭു സംവിധായകനായി സിനിമാരംഗത്ത് തന്റെ 15ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
മജിലി, വെങ്കി മാമ, ലവ് സ്‌റ്റോറി, ബംഗാര്‍രാജു എന്നിവയിലൂടെ തുടർച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നേടിയ നാഗ ചൈതന്യ, നന്ദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.
നാഗ ചൈതന്യ, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിര്‍മ്മിക്കുന്ന തന്റെ 22ാമത്തെ ചിത്രത്തിനായി സംവിധായകന്‍ വെങ്കട്ട് പ്രഭുവുമായി ഒന്നിക്കുന്നു. വെങ്കട് പ്രഭുവിന്റെ 11ാമത്തെ ചിത്രവും ആദ്യ തെലുങ്ക് ചിത്രവുമാണ്.
ടോളിവുഡിലെ പ്രൊഡക്ഷന്‍ ഹൗസായ ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍, റാമിന്റെ നടന്നുകൊണ്ടിരിക്കുന്ന ചിത്രം "ദി വാരിയർ' അടുത്തതായി ബോയപതി ശ്രീനുറാം എന്നിവയുള്‍പ്പെടെ മികച്ച പ്രോജക്ടുകൾ അണിനിരത്തി, നാഗ ചൈതന്യയും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നാഗ ചൈതന്യയുടെ ആദ്യ തമിഴ് ചിത്രമാണ്. വെങ്കട്ട് പ്രഭു ഉയർന്ന നിലവാരത്തിൽ മികച്ച സാങ്കേതിക തികവിൽ നിര്‍മ്മിക്കുന്ന ഈ ദ്വിഭാഷ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അഭിനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.