തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻതാര. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെളളിത്തിരയിൽ എത്തിയ നടി സ്വന്തം കഠിനപ്രയത്നം കൊണ്ടാണ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
ഈ വർഷമായിരുന്നു നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വാർത്തകളിൽ ഇടംപിടിക്കുന്നത് നയൻതാരയെ കുറിച്ച് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തെ കുറിച്ച് വാചാലയായത്.
'ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുള്ളത്. ഒരിക്കൽ വീട്ടിൽ സഹായത്തിന് നിൽക്കുന്ന ഒരു സ്ത്രീക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇത് അറിഞ്ഞ നയൻതാര ഒരു മടിയും കൂടാതെ കടം തീർക്കാൻ നാല് ലക്ഷം രൂപ നൽകി. ഇതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. വീടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത സ്ത്രീയാണ് അവർ എന്നാണ് നയൻ പറഞ്ഞത്.
കൂടാതെ നയന്റെ അമ്മ കേരളത്തില്‍ നിന്ന് വന്നപ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നു. സമ്പന്നരായ നടിമാർ ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാനുളള ഒരു മനസാണ് വേണ്ടത്. അതാണ് നയന്‍താര; മീന കുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.