ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന 'വാലാട്ടി' ജൂലൈ 14 ന് തിയറ്ററുകളിൽ എത്തും. ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രദർശനത്തിനെത്തും. മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന 'വാലാട്ടി' വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്. നായ്ക്കുട്ടികൾ സംസാരിക്കുന്നത് മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളുടെ ശബ്ദത്തിലൂടെയാണെന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.
വാലാട്ടി എന്ന ചിത്രത്തിന് മൂന്നു വർഷത്തോളം നീണ്ടു നിന്ന പരിശീലനം തന്നെ വേണ്ടി വന്നുവെന്ന് നിർമ്മാതാവ് വിജയ് 'ബാബു പറഞ്ഞു. ഇത്രയും പ്രീ പ്രൊഡക്ഷൻ ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല. കോവിഡ് കാലത്തായിരുന്നു ചിത്രീകരണം.' അതു കൊണ്ടു തന്നെ വളരെ ഒതുങ്ങി. ഒരു പ്രശ്നവുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കുവാൻ കഴിഞ്ഞതായി വിജയ് ബാബു പറഞ്ഞു. പിന്നീട് പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയും തല്ല സമയമെടുത്തു. പലപ്പോഴും വീണ്ടും വീണ്ടും കറക്ടുചെയ്താണ് ഈ നിലയിലേക്കു എത്തപ്പെട്ടത്.
മലയാള മൊഴികെ മറ്റുള്ള ഭാഷകളിലെല്ലാം ചിത്രം പ്രദർശനത്തിനെടുത്തിരിക്കുന്നത് പ്രമുഖ സിനിമ നിർമാണ കമ്പനിയായ കെ.ആർ.ജി. സ്റ്റുഡിയോ സ്സാണ്.ഛായാഗ്രഹണം - വിഷ്ണു പണിക്കർ,എഡിറ്റിങ് - അയൂബ് ഖാൻ, കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു,നിർമ്മാണ നിർവഹണം - ഷിബു.ജി.സുശീലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.