'അച്ഛൻ ഈ സ്നേഹം നേടിയത് സ്വന്തം ജീവിതത്തിലൂടെ'; വിജയകാന്തിന്റെ മകൻ

പിതാവ് വിജയകാന്തിന്റെ വിയോഗത്തിൽ കുടുംബത്തിനൊപ്പം നിന്ന ആരാധകർക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ് മകൻ ഷൺമുഖ പാണ്ഡ്യൻ. ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് തങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിന്നവർക്ക് താരപുത്രൻ നന്ദി അറിയിച്ചത്. നിങ്ങളുടെ പിന്തുണക്ക് നന്ദിയുണ്ടെന്നും നിങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിന് ആശ്വാസമാണെന്നും കുറിച്ചു.

'നിങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിച്ചതിന് എല്ലാവർക്കും നന്ദി. പിതാവിന് ആദരാഞ്ജലി അർപ്പിക്കാനയി റോഡുകളിലും പാലങ്ങളിലും എത്തിയ ആയിരക്കണക്കന് അല്ല ലക്ഷക്കണക്കിന് ആളുകൾ , ഞങ്ങളുടെ പിതാവിന് നൽകുന്ന ആദരവായിട്ടാണ് കാണുന്നത്. ഈ സ്നേഹം അദ്ദേഹം തന്റെ ജീവിതത്തിലൂടെ നേടിയതാണ്. ഞങ്ങളുടെ നഷ്ടവുമായി പൊരുത്തപ്പെടുമ്പോൾ, നിങ്ങളുടെ  പിന്തുണ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം നൽകുന്നു. റെസ്റ്റ് ഇൻ പീസ് ഞങ്ങളുടെ അച്ഛനും നിങ്ങളുടെ ക്യാപ്റ്റനും'- ഷൺമുഖ പാണ്ഡ്യൻ കുറിച്ചു.

തങ്ങളുടെ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയവർക്ക് ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയും നന്ദി അറിയിച്ചിട്ടുണ്ട്. വിജയകാന്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ 15 ലക്ഷത്തോളം പേർ എത്തിയിരുന്നുവെന്നും വിജയകാന്തിന്റെ മനുഷ്യ സ്നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം സംസ്കാരചടങ്ങുകൾക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രേമലത പറഞ്ഞു.

'വിജയകാന്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ 15 ലക്ഷത്തോളം പേർ എത്തിയിരുന്നു. മനുഷ്യ സ്നേഹവും സദ്പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം. തമിഴ്‌നാട്ടിൽ മറ്റൊരുനേതാവിനും ഇത്തരമൊരു അന്ത്യയാത്ര ഉണ്ടായിട്ടില്ല. ഡി.എം.ഡി.കെയുടെ മുദ്രയുള്ള മോതിരം അണിയിച്ച്, പാർട്ടിപതാക പുതപ്പിച്ചാണ് അദ്ദേഹത്തെ സംസ്കരിച്ചത്. വിജയകാന്തിന്റെ അഭിലാഷം പൂർത്തീകരിക്കാൻ ഞങ്ങൾ ശ്രമിക്കും' പ്രേമലത പറഞ്ഞു.

Tags:    
News Summary - Vijayakanth's son Shanmuga Pandian pays tribute to father: Rest in peace dad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.