ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തങ്കം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 20 മുതൽ ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുമായി ചേർന്ന് ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന തങ്കത്തിന്റെ സംവിധാനം സഹീദ് അറാഫത്തും രചന നിർവഹിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനുമാണ്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം വിനീത് തട്ടിൽ ഡേവിഡ്, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൃശൂരിലെ സ്വർണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് സുഹൃത്തുക്കളായ മുത്തു (ബിജു മേനോൻ), കണ്ണൻ (വിനീത് ശ്രീനിവാസൻ), ബിജോയ് (വിനീത് തട്ടിൽ ഡേവിഡ്) എന്നിവരെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ബിസിനസിനൊപ്പം ഉല്ലാസവും ലക്ഷ്യമിട്ടുള്ള ഒരു യാത്രയ്ക്കായി മൂവരും തമിഴ്‌നാട്ടിലേക്ക് പോകുമ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. എന്നുവരികിലും, അവരുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസ് മുംബൈയിൽ പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ പദ്ധതികൾ താളംതെറ്റുന്നു. ചിത്രത്തിൽ തുടർന്ന് ഊന്നൽ നൽകുന്നത് മുംബൈയിലേക്കുള്ള അവരുടെ യാത്രയും പിന്നീട് അവർ നേരിടുന്ന തിരിച്ചടികളുമാണ്.
ചിത്രത്തിന്റെ സ്ട്രീമിംഗ് പ്രദർശനത്തെ കുറിച്ച് നടൻ ബിജു മേനോൻ ഇങ്ങനെ പറഞ്ഞു, 'തങ്കം സിനിമയിൽ സ്വർണപ്പണിക്കാരന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒരു ത്രില്ലിംഗ് അനുഭവമായിരുന്നു. തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമ; എന്റെ നാടാണത്. അതിനാൽ അതുമായി ഇണങ്ങിച്ചേരുന്നത് എനിക്ക് വളരെ എളുപ്പമായിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച അത്യധികമായ പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്. പ്രൈം വീഡിയോയിൽ സിനിമ കാണുമ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഞങ്ങൾ ഇപ്പോൾ വളരെ ആവേശത്തിലാണ്'.
'ബിജു മേനോനെപ്പോലുള്ള മികച്ച നടന്മാരിൽ ഒരാളുമായി ഒരിക്കൽ കൂടി പ്രവർത്തിക്കാൻ കഴിഞ്ഞതിനാൽ തങ്കം എനിക്ക് ഒരു പ്രത്യേക ചിത്രമാണ്,” നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞു. “കഥാതന്തുവിന് ആഴം നൽകുന്നതും ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഈ ക്രൈം ഡ്രാമയിൽ പ്രവർത്തിച്ചത് എനിക്ക് ശരിക്കും അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു, ഞങ്ങളുടെ സ്നേഹത്തിന്റെ പ്രയത്നം ഇപ്പോൾ പ്രൈം വീഡിയോയിൽ ആഗോളതലത്തിൽ കാഴ്ചക്കാർ അനുഭവിച്ചറിയും എന്നതിൽ എനിക്ക് സന്തോഷമുണ്ട്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.