ലഹരി ഉപയോഗിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റി വർധിക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഐ. ആം. വിത്ത് ധന്യ വർമ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറെ ആളുകൾ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല അതാണ് സത്യം. എന്നാൽ ഇത് ആളുകൾ മനസിലാക്കുന്നില്ല. ലഹരിക്ക് അടിമപ്പെട്ടാൽ നമ്മുടെ ജീവതം പോകും. ഒരു മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോൾ ജീവിതം മുഴുവനായി എരിഞ്ഞു തീരും. കുറച്ച് കാലം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല. ഇത് സിനിമാ മേഖലയിൽ മാത്രമല്ല. എല്ലായിടത്തും നിലനിൽക്കുന്നുണ്ട്- വിനീത് ശ്രീനിവാസൻ പറഞ്ഞു.
മുകുന്ദനുണ്ണി അസോസിയേറ്റാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അഭിനവ് സുന്ദർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്റുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.