മുംബൈ: സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് നടിമാരായ സ്വര ഭാസ്കറും കങ്കണ റണാവത്തും തമ്മിൽ ട്വിറ്ററിൽ വാക്പോര്. സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് തെൻറ വാദങ്ങൾ തെറ്റാണെങ്കിൽ തനിക്ക് ലഭിച്ച പദ്മശ്രി പുരസ്കാരം തിരികെ നൽകുമെന്ന് കങ്കണ പറഞ്ഞിരുന്നു. ഇതിെൻറ ചുവടുപിടിച്ച് സ്വര ഭാസ്കർ കങ്കണക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തുകയായിരുന്നു.
സുശാന്തിെൻറ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐയും എയിംസും കണ്ടെത്തിയെന്നും ചിലർ പുരസ്കാരങ്ങൾ തിരികെ നൽകുന്നില്ലേയെന്നും സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.
ഇതിന് മറുപടിയുമായി കങ്കണയും രംഗത്തെത്തി. താൻ പറഞ്ഞത് കള്ളമാണെങ്കിൽ തനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും തിരിച്ചു നൽകുമെന്ന് കങ്കണ വ്യക്തമാക്കി.
''ഞാൻ ആരെയെങ്കിലും തെറ്റായി കുറ്റപ്പെടുത്തുകയോ കള്ളം പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ എെൻറ എല്ലാ പുരസ്കാരങ്ങളും തിരികെ നൽകും. ഇത് ക്ഷത്രിയെൻറ ശപഥമാണ്. ഞാൻ രാമെൻറ ഭക്തയാണ്. ശപഥങ്ങൾക്ക് എെൻറ സ്വന്തം ജീവിതത്തേക്കാൾ വിലയുണ്ട്. ജയ് ശ്രീരാം.'' -കങ്കണ ട്വീറ്റ് ചെയ്തു.
നടി റിയ ചക്രബർത്തിക്ക് ജാമ്യം ലഭിച്ചതോടെ 'കങ്കണ അവാർഡ് വാപസ്കർ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറിങ് ആയിരുന്നു. ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബർത്തി ജയിലിൽ നിന്ന് ഇറങ്ങിയത്. മയക്കു മരുന്നിന് പണം മുടക്കിയതുൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ റിയ ചക്രബർത്തിക്ക് ബോംബെ ഹൈകോടതി ജാമ്യം നൽകുകയായിരുന്നു. എന്നാൽ റിയയുടെ സഹാദരെൻറ ജാമ്യാപേക്ഷ കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.