ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം എന്ന വാർത്തയിലൂടെയാണ് 'മൈക്ക്' ശ്രദ്ധ നേടിയത്. ആ ഹൈപ് നിലനിർത്താൻ ആവാതെ ആവറേജിൽ ഒതുങ്ങുന്ന ഒരു വൺ ടൈം വാച്ചബിൾ സിനിമ മാത്രമായി ഒതുങ്ങി 'മൈക്ക്'.
സാറ എന്ന പെൺകുട്ടി ആൺകുട്ടിയായി മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങുന്നത് മുതൽ ആണ് കഥ ആരംഭിക്കുന്നത്. സാറയുടെ കൂട്ടുകാരും മറ്റു ഇടപഴകലുകൾ എല്ലാം ആൺ സുഹൃത്തുക്കളോട് മാത്രമാണ്. ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്തിട്ട് മുന്നോട്ടു പോകുന്ന സാറയുടെ ജീവിതവും, അവളുടെ ജീവിതത്തിലേക്കു എത്തിപ്പെടുന്ന ഏതാനും സുഹൃത്തുക്കളുടെ ഉപകഥയുമാണ് മൊത്തത്തിൽ 'മൈക്ക്'.
തങ്ങൾക്ക് കിട്ടിയ വേഷം മികച്ചതാക്കാൻ അഭിനേതാക്കൾ ശ്രമിക്കുമ്പോഴും കെട്ടുറപ്പില്ലാത്ത തിരക്കഥ ചിത്രത്തിന്റെ രസത്തെ കൊല്ലുന്നു. സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന സാറയ്ക്ക് ആഴത്തിൽ പകർന്നടാനുള്ള സാധ്യത തിരക്കഥയിൽ എവിടെയും ഇല്ല. കുറച്ചുകൂടി പഠനം വേണ്ട വിഷയത്തെ വളരെ ലളിതമായി ചിത്രീകരിച്ചത് തന്നെ തെറ്റാണെന്ന് തോന്നുന്നു.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വെടിച്ചില്ല് ചിത്രങ്ങൾ ശേഷം അനശ്വര രാജന്റെ അപ്ഗ്രേഡഡ് വേർഷൻ തന്നെയാണ് സാറ എന്ന കഥാപാത്രം. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയത്തിലെത്തിക്കാൻ കെൽപുള്ള നടിയാണ് അനശ്വര.
പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായക കഥാപാത്രം ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്‍റെ മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ് മികച്ചു തന്നെ.
വെട്ടിക്കിളി പ്രകാശ്, രോഹിണി, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു ശിവപ്രസാദാണ് സംവിധാനം. രണ്ണ ദിവേ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.