പതിവ് തെറ്റിക്കാതെ ഷാജി കൈലാസ്! അടിയും തിരിച്ചടിയുമായി നിറഞ്ഞാടി പൃഥ്വിരാജ് -കടുവ റിവ്യൂ

ക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമായി ഒരു ഷാജി കൈലാസ് -പൃഥ്വിരാജ് ചി​ത്രം, അതാണ് കടുവ. 90 കാലഘട്ടത്തിൽ പാലായിൽ നടക്കുന്ന ഒരു കഥയാണ് ചിത്രം. പാലായിലെ പ്ലാന്ററായ കടുവാക്കുന്നേൽ കുര്യാച്ചനെ ജയിലിലാക്കുന്നതാണ് സിനിമയുടെ തുടക്കം. കുര്യാച്ചനും ഐ.ജി ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രശ്നം എന്താണ്? ആരാണ് കുര്യാച്ചൻ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ് സിനിമ.

ക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിരിക്കുന്നത്. ആദ്യ പകുതിയിൽ നായകന്റെ വീഴ്ചയും വില്ലന്റെ വിജയങ്ങളും പിന്നീട് നായകന്റെ പ്രതികാരവും തിരിച്ചടിയുമാണ് ചിത്രത്തിൽ. ഒരുപാട് സിനിമകളിൽ കണ്ടുശീലിച്ച പ്രമേയം തന്നെയാണ് കടുവയിലും.


കടുവാകുന്നേൽ കുര്യാച്ചനായി പൃഥ്വിരാജാണ് തകർക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജിന്റെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും. ഐ.ജി ജോസഫ് ചാണ്ടിയായി വിവേക് ഒബ്രോയിയും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം ആണ് വിവേക് മലയാളത്തിൽ വീണ്ടും എത്തുന്നത്. എന്നാൽ ലൂസിഫറിലെപോലെ മികവ് തെളിയിക്കാനുള്ള അവസരം കടുവയിൽ ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ലഭിച്ച വേഷം നന്നായി അവതരിപ്പിക്കാൻ ​ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡബ്ബിങ്ങിൽ ചില കല്ലുകടികൾ തോന്നുകയും ചെയ്യും.

നായികയായി എത്തുന്ന സംയുക്തക്ക് വലിയ പ്രധാനം കഥയിൽ ലഭിച്ചിട്ടില്ല. അലൻസിയർ, ബൈജു , അർജുൻ അശോകൻ, സീമ, രാഹുൽ മാധവൻ, കലാഭവൻ ഷാജോൺ തുടങ്ങിയ താരങ്ങൾ സിനിമയിലുണ്ടെങ്കിലും ശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തിലുള്ള കഥപാത്രങ്ങൾ സിനിമയിൽ കാണാൻ സാധിക്കില്ല.


രണ്ടു മണിക്കൂർ 35 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒമ്പതുവർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകന്റെ കുപ്പായം അണിഞ്ഞ സിനിമയാണ് കടുവ.

സിനിമക്ക് വേണ്ടി കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് ജിനു വി. എബ്രഹാമും. ജേക്സ് ബിജോയ്‌ ആണ് കടുവക്ക് സംഗീതം നൽകിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും പ്രേക്ഷകരെ അ​ത്രത്തോളം ആവേശത്തിലായ്ത്താൻ സാധിച്ചിട്ടില്ല. എന്നാൽ, കാമറ ചെയ്തിരിക്കുന്ന അഭിനന്ദൻ രാമാനുജന് ആക്ഷൻ രംഗങ്ങളെ മികവുറ്റതാക്കാൻ സാധിച്ചിട്ടു​ണ്ടെന്ന് പറയാം.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ ഒരു ആക്ഷൻ ചിത്രം കാണാൻ കടുവയി​ലൂടെ സാധിക്കും. ആക്ഷൻ സിനിമകൾ ഇഷ്ട്ടപെടുന്നവർക്ക് തിയറ്ററിൽ നല്ല അനുഭവം സമ്മാനിച്ചേക്കും.

Tags:    
News Summary - Prithviraj sukumaran Action Movie Kaduva review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.