യുവത്വത്തിന് ആഘോഷമായി ത്രസിപ്പിക്കുന്ന ആട്ടവും പാട്ടവുമായി ‘അനക്ക് എന്തിന്റെ കേടാ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മാനാഞ്ചിറ മൈതാനത്ത് വെയിൽ ചായും നേരത്ത്’ ഗാനം സത്യം ഓഡിയോസാണ് റിലീസ് ചെയ്തത്. ഏ.കെ നിസാം രചിച്ച് നഫ്‍ല സാജിദും യാസിർ അഷറഫും സംഗീതം നൽകി സിയ ഉൾ ഹഖ് ആലപിച്ച് പ്രമുഖ ക്വാറിയോഗ്രാഫർ അയ്യപ്പദാസിന്റെ നേതൃത്വത്തിൽ സ്നേഹ അജിത്തും അഖിൽ പ്രഭാകറും പ്രമുഖരായ മുപ്പതോളം നർത്തകരും അണിനിരന്ന ഈ മധുരിക്കും ഗാനത്തിന് ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്.
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഉൾപ്പെടെ ചിത്രീകരിച്ച ഗാനം അനക്ക് എന്തിന്റെ കേടാ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആണെന്നാണ് സംവിധായകൻ ഷമീർ ഭരതന്നൂർ പറയുന്നത്.
ബി.എം.സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച് പണ്ഡിറ്റ് രമേശ് നാരായൻ സംഗീതം നൽകി വിനോദ് വൈശാഖി ഗാനരചന നിർവഹിച്ച ഗാനം ഉൾപ്പെടെ ആകെ നാല് ഗാനങ്ങളാണുളളത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രമാണ്. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സായികുമാർ, ബിന്ദുപ്പണിക്കർ, വീണ, ശിവജി ഗുരുവായൂർ, സുധീർ കരമന, വിജയകുമാർ, നസീർ സംക്രാന്തി, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ് , അനീഷ് ധർമ്മൻ, പ്രകാശ് വടകര, ജയമേനോൻ, അജി സർവാൻ, പ്രീതി പ്രവീൺ, ഡോക്ടർ പി.വി സൽമാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.