സ്വാതന്ത്ര്യദിനത്തിൽ 65 ഗായകരെ ഒത്തൊരുമിപ്പിച്ച് വിഡിയോ ഗാനം പുറത്തിറക്കി. സംഗീത മാന്ത്രികൻ എ.ആർ. റഹ്മാെൻറ റോജയിലെ തമിഴാ... തമിഴാ... ഗാനം അഞ്ചു ഭാഷകളിലായി ഒരുക്കുകയായിരുന്നു. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ വീടുകളിലിരുന്നാണ് 65 ഗായകരും വിഡിയോക്കൊപ്പം ചേർന്നത്. 'ടുഗതർ അസ് വൺ' എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്.
തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലൊരുക്കിയ ഗാനം ശനിയാഴ്ച രാവിലെ പുറത്തിറക്കുകയായിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര, സുജാത മോഹൻ, ഹരിഹരൻ, ജാനകി അയ്യർ, മനോ, നരേഷ് അയ്യർ, ശങ്കർ മഹാദേവൻ, ശ്വേത മോഹൻ, വേണുഗോപാൽ, വിജയ് യേശുദാസ് തുടങ്ങിയവും വിഡിയോയിൽ എത്തുന്നു.
യുനൈറ്റഡ് സിങ്ങേർസ് ചാരിറ്റബ്ൾ ട്രസ്റ്റിനായി ശ്രീനിവാസാണ് ഗാനം ഒരുക്കിയത്. വൈരമുത്തുവാണ് തമിഴ് വരികൾ തയാറാക്കിയത്. പി.കെ. മിശ്ര ഹിന്ദിയിലും രാജശ്രീ തെലുങ്കിലും മെങ്കാമ്പ് ഗോപാലകൃഷ്ണൻ മലയാളത്തിലും വിജയ് പ്രകാശ് കന്നഡയിലും വരികൾ രചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.