ബീ​യാ​ർ പ്ര​സാ​ദ് സ്മൃതി; കുട്ടനാടിൻ ചേറിന്റെ മണമുള്ള സംഗീതം

ആ​ല​പ്പു​ഴ: ഗൃ​ഹാ​തു​ര​ത്വം തു​ളു​മ്പു​ന്ന പാ​ട്ടു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബീ​യാ​ർ പ്ര​സാ​ദ്​ കു​ട്ട​നാ​ടൻ ചേറിനോ​ടി​ഴു​കി​ച്ചേ​ർ​ന്ന ക​ലാ​കാ​ര​നാണ്. ‘കേ​ര​നി​ര​ക​ളാ​ടും ഒ​രു ഹ​രി​ത​ചാ​രു​തീ​രം...’’ ‘‘ഒ​ന്നാം​കി​ളി ര​ണ്ടാം​കി​ളി പൊ​ന്നാം കി​ളി...’’ അ​ട​ക്കം പ​ച്ച​യാ​യ ജീ​വി​ത​വും കു​ട്ട​നാ​ടി​ന്‍റെ ത​നി​മ​യും വ​ര​ച്ചി​ടു​ന്ന​താ​യി​രു​ന്നു ര​ച​ന​ക​ൾ. ആ​ല​പ്പു​ഴ മ​ങ്കൊ​മ്പ് സ്വ​ദേ​ശി​യാ​യ പ്ര​സാ​ദി​ന്​ ച​ല​ച്ചി​ത്ര ലോ​ക​ത്തെ ​ വ​ലി​യ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​യ​ർ​ന്ന നി​ല​യി​ൽ ജീ​വി​ക്കാ​മാ​യി​രു​ന്നി​ട്ടും കു​ട്ട​നാ​ട്​ വി​ട്ടു​പോ​യില്ല. 2018ലെ ​പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ്​ മൂ​ർ​ധ​ന്യ​ത്തി​ലും നാ​ട്ടു​കാ​ർ​ക്കൊ​പ്പം മ​ല​വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​ന​ട​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചേ​ർ​ന്നും അ​ദ്ദേ​ഹം കു​ട്ട​നാ​ടി​നൊ​പ്പ​മാ​യി​രു​ന്നു. മ​​ങ്കൊ​മ്പ്​ പാ​ല​ത്തി​ന്​ ത​ാഴെ​ ഡി.​ടി.​പി സെ​ന്‍റ​റി​ലാ​ണ്​ ക​വി​ത​ക​ളു​ടെ പകർപ്പെ​ടു​ക്കാ​ൻ എ​ത്താറ്. കൈ​ലി​യി​ല​ല്ലാ​തെ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ട്ടു​ള്ള മ​​ങ്കൊ​മ്പു​കാ​ർ ചു​രു​ക്കം.

ചെ​റു​പ്പ​ത്തി​ലേ നാ​ട​ക​രം​ഗ​ത്തും ക​വി​ത​യി​ലും തി​ള​ങ്ങി. ഗാ​ന​ര​ച​യി​താ​വ്, നാ​ട​ക​ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ൻ, പ്ര​ഭാ​ഷ​ക​ൻ, അ​വ​താ​ര​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണെങ്കി​ലും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലാ​ണ് ഏ​റെ അ​റി​യ​പ്പെ​ട്ട​ത്‌. 2003ൽ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്‌​ത ‘കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴ’​ത്തി​ലാ​ണ്‌ ഗാ​ന​ര​ച​നയിലെ അരങ്ങേറ്റം. ‘കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴ’​ത്തി​ലെ ‘‘ഒ​ന്നാം കി​ളി പൊ​ന്നാം കി​ളി...’’ ഏ​റെ ശ്ര​ദ്ധ​നേ​ടി. ‘ജ​ലോ​ത്സ​വ’​ത്തി​ൽ അ​ൽ​ഫോ​ൻ​സ് സം​ഗീ​തം പ​ക​ർ​ന്ന ‘‘കേ​ര​നി​ര​ക​ളാ​ടും...’’ എ​ന്ന ഗാ​ന​ര​ച​ന​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഗാ​ന​ര​ച​യി​താ​വാ​യി അ​ദ്ദേ​ഹം. ‘‘ക​ണ്ടോ ക​ണ്ടോ ക​ട​ലു​ക​ണ്ടോ...​ക​ട​ലു​ക​ണ്ടി​ട്ടെ​ത്തി​ര നാ​ളാ​യി...’’ എ​ന്ന ഗാ​ന​വും ഹൃ​ദ​യം ക​വ​ർ​ന്നു.

ആ​ട്ട​ക്ക​ഥ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​മേ​ച്വ​ർ നാ​ട​ക മ​ത്സ​ര​ത്തി​ൽ മ​ങ്കൊ​മ്പ് വൈ.​എം.​പി.​എ.​സി അ​വ​ത​രി​പ്പി​ച്ച ‘ഷ​ഡ്കാ​ല ഗോ​വി​ന്ദ​മാ​രാ​ർ’ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ ഏ​റ്റ​വും ന​ല്ല ര​ച​യി​താ​വി​നും സം​വി​ധാ​യ​ക​നു​മു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ക​ല​ക​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ആ​ഴ​ത്തി​ൽ അ​വ​ഗാ​ഹ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​ഷ്‌​ട​പ​ദി​യി​ലും പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പ്‌ വൃ​ക്ക മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട്​ പ​ല​പ്പോ​ഴാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

എ​ല്ലാ​വ​രു​മാ​യി സൗ​ഹൃ​ദം....​മോ​ഹ​ൻ​ലാ​ൽ, പ്രി​യ​ദ​ർ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി അ​ടു​പ്പ​ം. സെ​ലി​ബ്രി​റ്റി​യാ​യി​ട്ടും പ്ര​സാ​ദ്​ കു​ട്ട​നാ​ടി​ന്‍റെ ചേ​റി​ൽ എന്നും ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു... നാ​ട്ടു​കാ​ര​നും തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ ഡീ​ൻ ഓ​ഫ്​ ആ​ർ​ട്​​സ്​ മേ​ധാ​വി​യു​മാ​യ ഡോ. ​തോ​മ​സ്​ പ​ന​ക്ക​ളം ഓ​ർ​ത്തെ​ടു​ത്തു. ഡോ.​തോ​മ​സി​ന്‍റെ നാ​ട​ക​രം​ഗ​ത്തെ ഗു​രു​വാണ്​ പ്ര​സാ​ദ്. 

Tags:    
News Summary - Beeyar Prasad memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.