മാപ്പിള രാമായണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഗാനം; 'ഭഗവാൻ ദാസന്റെ രാമരാജ്യം' -വിഡിയോ

ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ പ്രോമോ സോങ് പുറത്തിറങ്ങി. മാപ്പിള രാമായണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു ഗാനം മലയാള സിനിമയിൽ ഇതാദ്യമായി ആണ് പുറത്തിറങ്ങുന്നത്. സോങ് ടീസറിൽ നിന്നും വ്യത്യസ്തമായ ഒരു ദൃശ്യവത്കരണമാണ് സൂരജ് സന്തോഷ്‌ പാടി അഭിനയിച്ച ഈ സിഗനേച്ചർ വേർഷൻ. സൂരജിനോപ്പം മിന്നൽ മുരളിയിലൂടെ പ്രസക്തമായ ബാല താരം വശിഷ്ടും മറ്റു കുട്ടികളും അണിനിരക്കുന്നുണ്ട്. പാട്ടിന്റെ പൂർണ്ണ പതിപ്പ് സരിഗമയാണ് പുറത്തിറക്കിയത്.

നവാഗത സംഗീത സംവിധായകനായ വിഷ്ണു ശിവശങ്കറിന്റെ സംഗീതത്തിൽ, ഗണേഷ് മലയത്താണ്‌ മാപ്പിളരാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വരികൾ തയ്യാറാക്കിയിരിക്കുന്നത്.

അക്ഷയ് രാധാകൃഷ്ണനും, ടി. ജി രവിയും,നന്ദന രാജനും മുഖ്യ കഥാപാത്രങ്ങൾ ആകുന്ന രാമരാജ്യത്തിൽ,ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി , നിയാസ് ബക്കർ , , മാസ്റ്റർ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുൺ ധാര, ശ്രീജിത്ത്‌ രവി, അനൂപ്‌ കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. നവാഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റയ്സൺ കല്ലടയിലാണ്. ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം – ഷിഹാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് – മിഥുൻ കെ.ആർ., സംഗീത സംവിധാനം – വിഷ്ണു ശിവശങ്കർ. ജിജോയ് ജോർജ്, ഗണേഷ് മലയത്ത് എന്നിവരുടെതാണ് വരികൾ, കലാസംവിധാനം – സജി കോടനാട്, ചമയം – നരസിംഹ സ്വാമി, വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ, പ്രൊജക്റ്റ് ഡിസൈൻ – രജീഷ്‌ പത്തംകുളം, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, സംഘട്ടനം – വിൻ വീരാ, ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ – ദിനിൽ ബാബു, സഹസംവിധാനം – വിശാൽ വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജീവ് പിള്ളത്ത്, ബിസിനസ്‌ കൺസൾട്ടന്റ് – സീതലക്ഷ്മി, പ്രൊജക്റ്റ്‌ കൺസൾട്ടന്റ് – പൊന്നമ്പിളി ശാരദ വിശ്വനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് & പി.ആർ. – വൈശാഖ് വി. വടക്കേവീട്, വി.എഫ്.എക്സ്. – ഫ്രെയിംസ് ഫാക്ടറി, പരസ്യകല- കഥ, മീഡിയ ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ.

Full View


Tags:    
News Summary - Bhagavan Dasante Ramarajyam Movie Laama Laama - Promo Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.