ഹരിചരണിന്റെ മനോഹരമായ പ്രണയഗാനം; 'ബൈനറി'യിലെ ഗാനം പുറത്ത്.

കൊച്ചി: ഹരിചരണും ഗായിക പൂജാ സന്തോഷും ആലപിച്ച ബൈനറിയിലെ ഏറ്റവും പുതിയ പ്രണയഗാനം പുറത്ത്. ഗാനരചയിതാവും കവിയുമായ പി കെ ഗോപിയുടെ വരികൾക്ക് രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വളരെയേറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും സസ്പെന്‍സുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

ഡോ.ജാസിക് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കിരണ്‍രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍, സംഗീത സംവിധായകന്‍- (ഗാനങ്ങൾ, ആന്‍റ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനര്‍-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകന്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

Full View


Tags:    
News Summary - Binary Movie Haricharan Latest Malayalam Song Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.