പറയാൻ നിരവധി കഥകൾ ബാക്കിയാക്കിയാണ് മലയാളികളുടെ പ്രിയ കഥാകൃത്തും സംവിധായകനുമായ പത്മരാജൻ യാത്രയായത്. ഞാൻ ഗന്ധർവനും ജയകൃഷ്ണന്റേയും ക്ലാരയുടേയും പ്രണയം പറഞ്ഞ തൂവാനത്തുമ്പികളുമൊക്കെ ഇന്നത്തെ തലമുറയും നെഞ്ചിലേറ്റുന്നുണ്ട്.
മെയ് 23 ന് പത്മരാജന്റെ 78ാം പിറന്നാളായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന് ട്രിബ്രൂട്ടുമായി നടി അൻസിബ ഹസനും സുഹൃത്തുക്കളും എത്തിയിരിക്കുകയാണ്. പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലെ 'ആടി വാ കാറ്റേ' എന്ന ഗാനമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ആൻസിബയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
പാട്ടിൽ ആൻസിബയും അസീബ് ഹസ്സനുമാണ് അഭിനയിച്ചിരിക്കുന്നത്. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈൻ സി.വി. എഡിറ്റ്- രതീഷ്, മേക്കപ്പ്- അഞ്ജലി രാജ്.
1983 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ 'ആടി വാ കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്. ഒ.എൻ.വികുറുപ്പിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ മാഷാണ്.
മമ്മൂട്ടി, സുഹാസിനി, റഹ്‌മാൻ എന്നിവരാണ് കൂടെവിടെയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തെന്നിന്ത്യൻ ചലച്ചിത്രനടനായ റഹ്‌മാൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.