മലയാളഭാഷയുടെ അഭിമാനമായ കവി അയ്യപ്പപ്പണിക്കരുടെ കാർട്ടൂൺ കവിതകളായ 'മോഷണം' 'വിദ്യ എന്ന അഭ്യാസം' എന്നീ കവിതകൾ സമന്വയിപ്പിച്ച് കോറിയോഗ്രാഫിക് ഫ്യൂഷന് കേരളപ്പിറവിദിനത്തിൽ ദൃശ്യഭാഷ്യമൊരുങ്ങി.മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിേന്റയും ലോകപ്രശസ്ത മലയാളകവി കെ.സച്ചിദാനന്ദേന്റയും ഫെയ്സ്ബുക്കിലൂടെ നവംബർ ഒന്നിന് ഈ ഫ്യൂഷൻ ദൃശ്യാവിഷ്കാരത്തിെൻ്റ വേൾഡ് പ്രീമിയർ നടന്നു.
കഴിഞ്ഞ കൊറോണ ലോക്ക്ഡൗൺ കാലത്തെ വൈറ റാസ്പുട്ടിൻ താരവും തൃശൂരുകാരനുമായ സനൂപ് കുമാറാണ് ഈ സംഗീതികയ്ക്ക് ചടുലവും സരസവുമായ ചുവടുകൾവച്ചത്.പുതിയതലമുറയ്ക്ക് കവിതയോടും സാഹിത്യത്തിനോടുമുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യത്തി അവരെക്കൂടി പണിക്കർ സാറിെൻ്റ രചനാലോകത്തോട് അടുപ്പിക്കുക എന്ന ഒരു ഉദ്ദേശ്യം കൂടി ആധുനിക സംഗീതരീതികൾ സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തുന്ന ഈ സംഗീതസംരംഭത്തിനുണ്ട്.
പുതുതലമുറയുടെ ആസ്വാദനശീലത്തോട് അടുത്തു നി ക്കുന്ന രീതിയി , പോപ്പ്, റാപ്പ് േശ്രണിയി വരുന്ന രീതിയി മോഷണം ചിട്ടപ്പെടുത്തിയരിക്കുന്നത് അജയ് തിലകാണ്. സവിശേഷമായ വിഷ്വ എഫക്ട്സ് ദൃശ്യവിന്യാസങ്ങളോടെ ഒരുങ്ങുന്ന ഗാനത്തിെൻ്റ രംഗഭാഷ്യമൊരുക്കിയത് പുതുതലമുറയിലെ കവി കെ.ഡി. ഷൈബു മുണ്ടയ്ക്കലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.