രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവും പ്രധാന ആശയമായി നാലു ഭാഷകളിൽ ഇതാ ഒരു ദേശഭക്‌തിഗാനം. "ദേശി രാഗ് " എന്ന വീഡിയോ ആൽബത്തിെൻറ ഔദ്യോഗിക ലോഞ്ച് സിനിമാതാരം റഹ്മാൻ നിർവഹിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), സംഗീത സംവിധായകൻ കൂടിയായ ഇഷാൻ ദേവ്, ദോഹയിൽ നിന്നുള്ള മെറിൽ ആൻ മാത്യു എന്നിവരാണ് പാടിയിരിക്കുന്നത്. വയലിനിസ്റ്റ് ഫായിസ് മുഹമ്മദാണ് സംഗീതം.
സംസ്ഥാന അവാർഡ് ജേതാവും ചലച്ചിത്ര ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമ ഗാനരചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ. നടി മഞ്ജു വാര്യരാണ് ഈ ആൽബത്തിന്റെ അവതരണം. രാജ്യത്തിൻറെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് മ്യൂസിക് ആൽബം.
ദേശത്തിെൻറ വിവിധ സംസ്കാരങ്ങളെ മനോഹരമായി കോർത്തിണക്കികൊണ്ടുള്ള ഈ വീഡിയോ ആൽബത്തിെൻറ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്. സെലെബ്രിഡ്ജ് ഇൻറർനാഷണൽ ആണ് നിർമാണം. സംഗീത നിർമാണം എഫ് .എം സ്റ്റുഡിയോ പ്രൊഡക്ഷൻസിെൻറതാണ്. വെർച്വൽ റിയാലിറ്റി സംവിധാനം ഉപയോഗിച്ചു കൊണ്ട് പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോ ആൽബമാണ് "ദേശി രാഗ് ".
രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തിൽ ബലി അർപ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത് . ഒക്ടോബർ രണ്ടിന് ഇൻറർനാഷണൽ ആൻറിവയലൻസ് ദിനം അനുബന്ധിച്ച് ഇറങ്ങിയ ദേശഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങൾ ഉളവാക്കുന്നതാണ്. "ആൻറി വാർ" എന്ന ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിേൻറയുംമഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം ഈ സന്ദേശങ്ങളെ വികാരഭരിതമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.