പ്രശസ്ത ഗായകന് ശ്രീനിവാസിൻെറ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം ''ദൂരെ യേതോ....'' പുറത്തിറങ്ങി. ശ്രീനിവാസിനൊപ്പം മകള്‍ ശരണ്യയും മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്.
ഹരീഷ് ശിവരാമകൃഷ്ണന്, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്ന രാധാകൃഷ്ണന്, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
ക്ലബ് ഹൗസിലെ പാതിരാപ്പാട്ട് എന്ന മുറിയിൽ നടി മാലാ പാര്‍വതിയാണ് ആശയം മുന്നോട്ടുവെച്ചത്. നേരത്തെ, പാതിരാപ്പാട്ട് ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ഇറങ്ങിയ 'കാണാതെ' എന്ന ഗാനം ശ്രദ്ധിച്ചതോടെശ്രീനിവാസ് സംഘത്തിനൊപ്പം ഒരു ഗാനം ചിട്ടപ്പെടുത്താൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
ഷിന്‍സി നോബിൾ വരികളെഴുതുകയും സജീവ് ഓര്ക്കസ്ട്രേഷന് നിര്‍വഹിക്കുകയും ചെയ്തു. സുര്‍ ജാം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആല്‍ബം മ്യൂസിക് 24x7 അവതരിപ്പിച്ചിരിക്കുന്നു. ആ ഗാനം പാതിരാപ്പാട്ട് സംഘം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.