എല്ലാ മലയാളികൾക്കും അർപ്പിച്ചുകൊണ്ട് മനുഷ്യസ്നേഹവും സാഹോദര്യവും വിളിച്ചോതുന്ന വരികളുമായി പ്രവാസി മലയാളിയായ അബ്ദുൽ ഗഫൂർ അയത്തിൽ എഴുതിയ പെരുന്നാൾ ഗാനം ശ്രദ്ധേയമാകുന്നു.
ദീര്‍ഘകാലമായി ദുബൈയിൽ താമസിക്കുന്ന അബ്ദുൽ ഗഫൂർ എഴുതി കൂറ്റുവേലി ബാലചന്ദ്രന്‍ ഈണം നല്‍കി ആലപിച്ച 'ഖുര്‍ആന്‍റെ വചനങ്ങള്‍' എന്ന ഗാനത്തിൽ എല്ലാ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന ഖുര്‍ ആന്‍റെ സന്ദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ നിരവധി ഭക്തിഗാനങ്ങളും പ്രണയഗാനങ്ങളും രചിച്ചിട്ടുണ്ട് അബ്ദുൽ ഗഫൂർ.
സംഗീത സംവിധായകരായ വിദ്യാധരന്‍ മാസ്റ്ററും ഹിഷാം അബ്ദുൽ വഹാബും അബ്ദുൽ ഗഫൂര്‍ അയത്തിലിന്‍റെ പാട്ടുകള്‍ക്ക് സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്. ശബരിമല ശാസ്താവിനെയും പമ്പാനദിയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനമാണ് വിദ്യാധരന്‍ മാസ്റ്റർ ആലപിച്ചത്. ദുബൈയിലെ സാംസ്കാരിക- സാഹിത്യ രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് അബ്ദുൽ ഗഫൂർ അയത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.