ലോസ് ആഞ്ജലസ്: ടെലിവിഷൻ രംഗത്തെ ഒാസ്കറായ എമ്മി അവാർഡ് ദാന ചടങ്ങ് കറുത്തവെൻറ പോരാട്ട വേദിയായി. ബ്ലാക്ക് ലൈവ്സ് മാറ്റർ പോരാട്ടത്തിന് പിന്തുണ അർപ്പിക്കുന്ന രീതിയിലായിരുന്നു കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായി നടന്ന അവാർഡ് ദാന ചടങ്ങ്.
നോമിനേഷനിലും അവാർഡുകളുടെ എണ്ണത്തിലും കറുത്ത വർഗക്കാരായ അഭിനേതാക്കൾ റെക്കോഡ് സ്വന്തമാക്കി. ഒമ്പതെണ്ണമാണ് കറുത്തവർഗക്കാർ സ്വന്തമാക്കിയത്. റജീന കിങ്, യഹ്യ അബ്ദുൽ മതീൻ, ഉസോ അദുബ, സെൻദായ, എഡ്ഡി മർഫി, മായാ റുഡോൾഫ്, റോൺ സെഫാസ് ജോൺസ്, ലോറൻസ് ഫിഷ്ബേൺ, ജാസ്മിൻ സെഫാസ് ജോൺസ് എന്നിവരാണ് 72ാമത് എഡിഷനിൽ അവാർഡ് സ്വന്തമാക്കിയ കറുത്ത വർഗക്കാർ.
ഹാസ്യ വിഭാഗത്തിൽ ഷിറ്റ്സ് ക്രീക്ക്, ഡ്രാമയിൽ സക്സഷൻ, ലിമിറ്റഡ് സീരിസിൽ വാച്ച്മാൻ എന്നിവയാണ് മികച്ച നേട്ടം കൊയ്തത്.
കോമഡി സീരിസ്, മികച്ച നടൻ, നടി, സഹ നടൻ, സഹ നടി എന്നീ പ്രധാന പുരസ്കാരങ്ങളെല്ലാം ഷിറ്റ്സ് ക്രീക്ക് സ്വന്തമാക്കി. സക്സഷൻ ഒരുക്കിയതിന് ഇന്ത്യൻ വംശജനായ അൻദ്രിജ് പരേഖ് മികച്ച സംവിധായകനായി.
യുഫോറിയയിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കെപ്പട്ട സെൻദായ ഇൗ അവാർഡ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.