'മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നിമിന്നിക്കത്തുമ്പോള്‍' വൈറലായി ഹരി നാരായണന്‍റെ മഞ്ഞപ്പാട്ട്

ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ ഈ മഞ്ഞപ്പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ താരം. പാടുന്നവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വരികളെ മുറിക്കാവുന്നതും തിരുത്താവുന്നതും ആണെന്ന് പറഞ്ഞുകൊണ്ടാണ് ഹരിനാരായണന്‍ 'മഞ്ഞപ്പാട്ട്' എഴുതി സോഷ്യൽ മീഡിയയിൽ പോസ്‌ററ് ചെയ്തത്.


പാലക്കാട് ജില്ലയിൽ അമ്മ വീടിനടുത്തുള്ള കാവിലെ വേല കാണാന്‍ ബസില്‍ പോകവെയാണ് ഹരിനാരായണന്‍ കുഞ്ഞായിയെ കാണുന്നത്. കുഞ്ഞായിയുടെ മഞ്ഞക്കണ്ണടയും കുപ്പായവും കുഞ്ഞായി പറഞ്ഞ കഥയും അതിന് ഹരിനാരായണന്‍റെ വ്യാഖ്യനവും എല്ലാമാണ് മഞ്ഞപ്പാട്ടിലുള്ളത്.  പാട്ടുകഥ വായിച്ച് രസം തോന്നി സംഗീതം നിർവഹിക്കുകയും പോസ്റ്റർ ചെയ്യുകയും എല്ലാം ചെയ്യുകയായിരുന്നു സുഹൃത്തുക്കളും പരിചയക്കാരും. ഫേസ്ബുക്കിൽ എഴുതിയിട്ട കുഞ്ഞായിപ്പാട്ട് പ്രായഭേദമന്യേ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Full View

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഹരിനാരായണൻ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. മഞ്ഞപ്പാട്ടിന് ഈണം നല്‍കിയതും പാടിയതും സംഗീത സംവിധായകനായ രാം സുരേന്ദര്‍ ആണ്. ജയറാം രാമചന്ദ്രനാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷിജോ തളിയചിറയുടേതാണ് എഡിറ്റിങ്.

Tags:    
News Summary - Hari Narayanan's yellow song goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.