കൊച്ചി: ഹൃദ്യമായ ആലാപനവും പ്രസന്നമായ ചുവടുകളും മികച്ച ദൃശ്യഭംഗിയും കൂടിച്ചേർന്ന് നൃത്ത-സംഗീത ആസ്വാദകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുകയാണ് 'ജഗദോദ്ധാരണ'. ഗായിക അഖില ആനന്ദ് ആണ് ഈ സംഗീത–നൃത്ത ആവിഷ്കാര വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. പുരന്ദരദാസൻ രചിച്ച, കാപ്പി രാഗത്തിലുള്ള 'ജഗദോദ്ധാരണ' എന്ന കൃതിയാണ് അഖില ആലപിച്ചിരിക്കുന്നത്. ഡോ. ആര്യ എ.ആർ നർത്തകിയായി എത്തുന്നു.
അഖിലയുടെ ആലാപനവും ആര്യയുടെ നൃത്തവും ഈ സംഗീത–നൃത്ത ആവിഷ്കാരത്തെ മറ്റൊരു തലത്തിലെത്തിക്കുന്നു എന്നാണ് ആസ്വാദകരുടെ അഭിപ്രായം. 'ജഗദോദ്ധാരണ' അറേഞ്ച് ചെയ്തതും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചതും സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ് ആണ്. ജസ്റ്റിൻ വയലിനിലും അലക്സ് മാത്യു ഗിറ്റാറിലും ഈണമൊരുക്കി. ഉസ്താദ് മഹേഷ് മണി മൃദംഗം വായിച്ചു. പ്രശാന്ത് കൃഷ്ണയുടെ ഛായാഗ്രഹണവും ശോഭിൻ കെ. സോമന്‍റെ എഡിറ്റിങും മികച്ച ദൃശ്യഭംഗി സമ്മാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.