ന്യുഡൽഹി: ലോകമാകെ ആരാധകരുള്ള പോപ് ഗായകനായ ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. ഗായകന്‍റെ 'ജസ്റ്റിസ് വേൾഡ് ടൂറി'ന്‍റെ ഭാഗമായാണ് ഒക്ടോബറിൽ ന്യൂഡൽഹിയിൽ എത്തുന്നത്. 2017ലെ പർപ്പസ് വേൾഡ് ടൂറിന് ശേഷം 28 കാരനായ ഗ്രാമി ജേതാവിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.
ജസ്റ്റിന്‍ ബീബറിന്‍റെ ഗാനങ്ങളായ "ബേബി", "സോറി", "ഗോസ്റ്റ്", "ലോൺലി" തുടങ്ങിയ ട്രാക്കുകൾ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. 2022 മേയ് മുതൽ 2023 മാർച്ച് വരെ 30 രാജ്യങ്ങളിലായി 125ലധികം ഷോകൾ ടൂറിന്‍റെ ഭാഗമായി നടത്തുമെന്ന് ബീബർ നേരത്തെ അറിയിച്ചിരുന്നു. ഈ മാസം ആദ്യ വാരത്തിൽ മെക്സിക്കോയിൽനിന്നാണ് ടൂർ ആരംഭിച്ചത്. തുടർന്ന് ജൂലൈയിൽ ഇറ്റലിയിലും ഓഗസ്റ്റിൽ സ്കാൻഡിനേവിയന്‍ രാജ്യങ്ങളിലും ഷോകൾ അവതരിപ്പിക്കും. ഇതിനുശേഷമാണ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ദുബായ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബീബറെത്തുന്നത്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ജസ്റ്റിന്‍ ബീബറിന്‍റെ മ്യൂസിക്ക് ഷോ നടക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 4,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.