കൊറിയൻ പോപ്പുലർ മ്യൂസിക് (കെ-പോപ്പ് ) രംഗത്തെ പ്രശസ്ത ഗായിക നാഹീ (24) നെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഹീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽവഴിയാണ് മരണവിവരം പുറത്തുവന്നത്.
നഹീയുടെ ശവസംസ്‌കാരം ജിയോങ്‌ഗി-ഡോയിലെ പ്യോങ്‌ടേക്കിലുള്ള സെൻട്രൽ ഫ്യൂണറൽ ഹാളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ, നാഹീ തന്റെ ഇലക്ട്രോണിക് പോപ്പ് ട്രാക്ക് 'റോസ്' പുറത്തിറക്കിയിരുന്നു. 2019-ൽ 'ബ്ലൂ സിറ്റി' എന്ന സിംഗിളിലൂടെയാണ് സ്വതന്ത്ര കലാകാരിയായി നാഹീ അരങ്ങേറ്റം കുറിച്ചത്. മുഖ്യധാരാ വിജയം നേടിയ ശേഷം, ഗായിക പിന്നീട് 2020-ൽ മ്യൂസിക് ഏജൻസിയായ മുൻ ഹ്വാ ഇൻ എന്ന സ്ഥാപനവുമായി കരാറിലെത്തി. പിന്നീട് അവർ 'ബ്ലൂ നൈറ്റ്', 'ലവ് നോട്ട്!', 'സിറ്റി ഡ്രൈവ്' തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കി.
സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് കൊറിയയിൽ വിടവാങ്ങിയത്. 2023 എപ്രിലില്‍ ഗായകന്‍ മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. 2023 മേയിൽ കെ-പോപ്പ് ഗായിക ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും അന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.