മലയാളികളുടെ യാത്രക്ക് കൂട്ടായി ഇനി വിനീത് ശ്രീനിവാസന്റെ ശബ്ദവും..! ഖജുരാഹോ ഡ്രീംസിലെ ഗാനം പുറത്ത്

ർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിലെ 'നാമൊരു പോലെ' വിഡിയോ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്. വിനീത് ശ്രീനിവാസനും മുഹമ്മദ് മഖ്ബൂലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.

സച്ചി -സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സുപ്പര്‍ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം - മോഹന്‍ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.

Full View


Tags:    
News Summary - Khajuraaho Dreams movie Naamoru Pole - Video Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.