ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകൾക്കെതിരെ ഗായകന്‍ ലക്കി അലി. അലിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ലക്കി അലിയുെട സുഹൃത്തും നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ അലിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലക്കി അലി ഇൻസ്റ്റഗ്രാമിൽ ഞാൻ മരിച്ചിട്ടില്ലെന്ന് പ്രസ്താവനയുമായി വന്നത്. വീട്ടില്‍ സമാധാനത്തോടെ വിശ്രമിക്കുകയാണെന്നും തമാശരൂപത്തിൽ ലക്കി അലി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
'എല്ലാവര്‍ക്കും ഹായ്, ഞാൻ ജീവിച്ചിരിപ്പുണ്ട്, വീട്ടിൽ സമാധാനത്തോടെ വിശ്രമിക്കുന്നു. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ഈ വിനാശകരമായ സമയത്ത് ദൈവം നമ്മെയെല്ലാം സംരക്ഷിക്കട്ടെ'' ലക്കി അലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
Lucky is totally well and we were chatting this afternoon. He is on his farm with his family . No Covid . In good health.
— Nafisa Ali Sodhi (@nafisaaliindia) May 4, 2021
''ലക്കിക്കൊരു കുഴപ്പവുമില്ല, ഉച്ചക്ക് ശേഷം ഞങ്ങള്‍ ചാറ്റ് ചെയ്തതാണ്. അദ്ദേഹം കുടുംബത്തോടൊപ്പം അദ്ദേഹത്തിന്‍റെ ഫാമിലാണ്. അവിടെ കോവിഡില്ല. ആരോഗ്യവാനായിരിക്കുന്നു'' നഫീസ ട്വിറ്ററില്‍ കുറിച്ചു.
90കളില്‍ തിളങ്ങിനിന്ന പോപ് ഗായകനാണ് ലക്കി അലി. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ലക്കി അലി ബോളിവുഡ് പിന്നണി ഗാനരംഗത്തും തിളങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.