ചേർത്തല: മിശ്ര ലിംഗത്തിൽ ജനിക്കുന്ന കുട്ടികൾക്കായി ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക എഴുതിയ 'ആണല്ല പെണ്ണല്ല കണ്മണി നീ എെൻറ തേന്മണി അല്ലോ തേന്മണി' എന്ന താരാട്ട് പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
ഷിനി അവന്തിക, കരിമ്പുഴ രാധ, നിലമ്പൂർ സുനിൽകുമാർ എന്നിവർ ചേർന്ന് സംഗീതം നൽകി ആലപിച്ച ഗാനം നർത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാര്യരാണ് ഒാൺലൈനായി പ്രകാശനം നിർവഹിച്ചത്.
2019 ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കവിതാ രചനയ്ക്ക് കേരളസംസ്ഥാന അവാർഡും, ദൈവത്തിന്‍റെ മകൾ എന്ന സമാഹരത്തിന് വയലാർ രാമവർമ്മ യുവകലാസാഹിതി അവാർഡും വിജയരാജമല്ലികക്ക് ലഭിച്ചിരുന്നു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റിവിജയരാജമല്ലികയുടെ പുസ്തകങ്ങൾ പാഠ്യവിഷയമാക്കിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.