ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തോടെ 'മേ ഹൂം മൂസ' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വിഡിയോ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇൻഡ്യൻ സിനിമയായ മേ ഹൂം മൂസയുടെ ആദ്യ ഗാനം സ്വാതന്ത്ര്യ ദിനത്തിലാണ് പുറത്തിറക്കിയത്. ഇത് ഒരു ഹിന്ദി ഗാനം കൂടിയാണെന്നത് ചിത്രത്തിന് ബഹുഭാഷാചിത്രമെന്ന വിശേഷണം നൽകും.
ജിബു ജേക്കബ്ബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട 'സൗരഗ് മിൽക്കേ...' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്.
സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് മൂസയിലൂടെ പ്രകടമാകുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്നിൻ്റേതാണ് തിരക്കഥ.
ശ്രീജിത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -സൂരജ് ഈ.എസ്. നിർമാണ നിർവഹണം - സജീവ് ചന്തിരൂർ.
കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ്യും തോമസ് തിരുവല്ലയും ചേർന്നു നിർമിക്കുന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെൻട്രൽപിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.