കൊച്ചി: ഹെലന്‍ സിനിമയില്‍ ഹെലന്റെ കാമുകനായ അസറിനെ അത്രപ്പെട്ടന്നൊന്നും മറന്നുപോകില്ല. ചിത്രത്തിന്റെ കഥ എഴുതിയ നോബിള്‍ ബാബു തോമസ് ആയിരുന്നു ഹെലനില്‍ നായകനായി എത്തിയത്.
ഇപ്പോഴിതാ സംവിധായകനായി എത്തുകയാണ് നോബിള്‍. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്. പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് മേഡ് ഇന്‍ ഹെവന്‍ ആല്‍ബം. ക്ലൈമാക്‌സില്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സും മ്യൂസിക് വീഡിയോയില്‍ ഉണ്ട്.
നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഹെല സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിെൻറ സഹസംവിധായകര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍.
ആര്‍ട് ഡയറക്ഷന്‍ റോഷിദ് രവീന്ദ്രന്‍, ചീഫ് അസോസിയേറ്റ് അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍ സിഗ് സിനിമ, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശബരീഷ് സി, അസി. ഡയറക്ടര്‍സ് സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍ പ്രതൂല്‍ എന്‍.ടി. പി. ആർ. ഒ. ആതിര ദിൽജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.