മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഹംബി പ്രൊഡക്ഷന്‍ ഹൗസ് "21 - മാപ്പിള മദ്‌ഹ്" എന്ന പേരില്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി. കേരളത്തിലെ പ്രമുഖ ഗായകരും രചയിതാക്കളുമടങ്ങുന്ന വലിയൊരു ടീം ഭാഗമായ ആല്‍ബത്തിലെ ആദ്യ ഗാനമായ 'സമരത്തീ' ആഗസ്റ്റ് എട്ടിന് പുറത്തിറങ്ങി. 1921 മലബാര്‍ സമരത്തിലെ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തത്തിന്‍റെ ചരിതം പറയുന്ന ഗാനത്തിന് വരികളെഴുതിയത് ഡോക്ടര്‍ ജമീല്‍ അഹ്മദും ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക സിതാരയും ഈണം പകര്‍ന്നിരിക്കുന്നത് അക്‌ബര്‍ ഗ്രീനുമാണ്.
മലബാർ പോരട്ട ചരിത്രത്തിലെ രണ്ട് പ്രധാന വ്യക്തിത്വങ്ങളായ വാരിയം കുന്നനും ആലി മുസ്ലിയാരെയും സൂചിപ്പിക്കുന്നതാണ് രണ്ടാമതായി പുറത്തിറങ്ങാനൊരുങ്ങുന്ന 'ഇതിഹാസം' എന്ന ഗാനം. ദാന റാസിക്കും ജാസിം ജമാലും പാടുന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് അജ്മൽ മമ്പാടും മ്യൂസിക്കും വീഡിയോയും ഒരുക്കിയിരിക്കുന്നത് ഹസീബ് റസാക്കും സംഘവുമാണ്. 1921 കലാപത്തിൽ പങ്കെടുത്ത മലബാറിലെ പ്രധാന പ്രദേശങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മൂന്നാമത്തെ ഗാനം ഫാസില ബാനുവാണ് പാടിയത്. നസറുദ്ദീൻ മണ്ണാർക്കാടിന്റെ വരികൾക്ക് ബയാനുസ്സമാന്‍ ഈണം നൽകി. അമീൻ കാരക്കുന്ന്, ഡോ. ഹിക്മത്തുള്ള, ഇസ്ഹാഖ് ഇബ്രാഹിം എന്നിവരാണ് തുടര്‍ന്നുള്ള ഗാനങ്ങള്‍ രചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.