'താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ', നജീം അർഷാദും ദേവനന്ദയും പാടിയ 'ഴ'യിലെ ഗാനം

 മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം' ഴ ' ഉടൻ തിയറ്ററിലെത്തും. ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന 'ഴ'യിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു ."താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേരിലേറിയോ" എന്ന ഗാനം രചിച്ചിരിക്കുന്നത് സുധിയാണ്. പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ.യാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകൻ നജീം അർഷാദും, കൊച്ചു പാട്ടുക്കാരി ദേവനന്ദയും ഏറെ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നു.

മലയാളികളുടെ പ്രിയ പാട്ടുക്കാരൻ വിനീത് ശ്രീനിവാസനും യുവഗായകൻ അമൽ സി അജിത്തും ചേർന്ന് പാടിയ 'ഴ'യിലെ ആദ്യ ഗാനം സംഗീതപ്രേമികൾ ഹൃദയത്തിലേറ്റ് വാങ്ങിയ ഗാനമായിരുന്നു. എഴുത്തുകാരൻ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമായിരുന്നു ആ പാട്ട്.

തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'ഴ'. സ്വന്തം ജീവനേക്കാള്‍ ഏറെ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ' യുടെ കഥ വികസിക്കുന്നത്. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്...

മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ് എന്നിവരെ കൂടാതെ നൈറാ നിഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ ഗിരീഷ് പി സി പാലം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടാണ്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം.


Full View


Tags:    
News Summary - Najim Arshad and Devananda Sang Zha Movie Thalam Thulli song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.