കോഴിക്കോട്: ക്ഷണിക്കപ്പെടാതെ വന്നുചേർന്ന കൊറോണ തീർക്കുന്ന ഇന്നിന്‍റെ ഇടവേളകൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ ആശ്വാസമാകാൻ സംഗീത ആൽബമൊരുക്കിയിരിക്കുകയാണ് ഒരുസംഘം യുവാക്കൾ. ഗായിക സിത്താര കൃഷ്ണകുമാറും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ചേർന്നു പുറത്തിറക്കിയ 'ഒഴുക്ക്' എന്ന സംഗീത വീഡിയോ ശ്രദ്ധേയമാകുകയാണ്. അഭിജിത്ത് മാടപ്ലാത്തിന്‍റെ വരികൾക്ക് അമൽ ജോസഫ് ആണ് സംഗീതം പകർന്ന് ആലപിച്ചത്. സംഗീത വീഡിയോയിൽ അഭിനയിച്ചിരിക്കുന്നതും അമൽ തന്നെ.
ആർ. അരവിന്ദ് ആണ് ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. അർജുൻ ബി. നായർ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജിലെ മുൻവർഷ വിദ്യാർഥികളാണിവർ. മികച്ച ദൃശ്യാനുഭവമാണ് ഒഴുക്ക് സമ്മാനിക്കുന്നത്. പേരു പോലെ തന്നെ ആസ്വാദകഹൃദയങ്ങളിലേക്ക് സംഗീതമായി ഒഴുകി നിറയുന്ന ഈ ആൽബം മനുഷ്യ-പ്രകൃതി ബന്ധത്തിന്‍റെ ആവാച്യ സുന്ദരമായ രൂപവും സംഗീതത്തിന്‍റെ സൗരഭ്യവുമാണ് നമ്മിലേക്കെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.