ബലൂചിസ്താനിലെ സിതാറിൽ ബോളിവുഡ് ഹിറ്റ് ഗാനം; പങ്കുവെച്ച് പാക് സംഗീതജ്ഞൻ

തിർത്തികളും ഭാഷകളും മായുന്ന മാസ്മരികതയാണ് സംഗീതത്തിന്. നല്ല ഒരു സംഗീതത്തിന് ഒരാളുടെ ദിവസത്തെ അത്രമേൽ മനോഹരമാക്കാൻ സാധിക്കും. പാക് സംഗീതജ്ഞനായ ദാനിയൽ അഹമ്മദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോ അതിരുകളില്ലാത്ത സംഗീതത്തിന്‍റെ അടയാളമാകുകയാണ്.

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിൽ നിന്നുള്ള ഉസ്താദ് നൂർ ബക്ഷ് എന്ന വയോധികൻ ബെഞ്ചു എന്ന സംഗീതോപകരണത്തിൽ ഹിറ്റ് ബോളിവുഡ് ഗാനം വായിക്കുന്ന വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. 1996ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ 'ആയേ ഹൊ മേരി സിന്ദഗീ...' എന്ന ഗാനമാണ് സിതാറിന് സമാനമായ സംഗീതോപകരണത്തിൽ മനോഹരമായി വായിക്കുന്നത്.

വിഡിയോ കാണാം... 


News Summary - Pakistani musician shares soulful video of Balochistan man playing Aaye Ho Meri Zindagi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.