സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം വലിയശാലയിലെ വീട്ടിൽ ഉച്ചയ്ക്കായിരുന്നു അന്ത്യം.

മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ൽ ജനനം. സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാർഥിനിയായിരുന്നു. പിന്നീട് കോളജിലെ ആദ്യ വനിതാ പ്രിൻസിപ്പലുമായി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതമേളയിൽ പാടിയ ആദ്യ വനിതയുമാണ്. 1980ൽ തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലായി വിരമിച്ചു.

കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക ഫെലോഷിപ്പ് അടക്കം നേടിയിട്ടുണ്ട്. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Tags:    
News Summary - Parassala B Ponnammal passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.