തിരുവനന്തപുരം: കോവിഡ് വ്യാപകമായതിനെ തുടർന്ന് പൊലീസിന് പിടിപ്പത് പണിയാണ് എങ്ങും. റോഡിൽ പൊലീസ് ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്കിടാത്തതിന് സാമൂഹിക അകലം പാലിക്കാത്തതിന് പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന് ബോറടിക്കുന്നവരെ രസിപ്പിക്കാൻ പൊലീസ് തന്നെ ഇറങ്ങിയിരിക്കുകയാണ്.
ജനമൈത്രി പൊലീസിെൻറ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയായ എസ്.ശ്രീജിത്ത് ഐ.പി.എസിെൻറ നേതൃത്വത്തിലുള്ള സംഘം. കെ.എ ജോസഫ്, ടി.മനോഹരൻ, പി.മുഹമ്മദ് റാഫി, ശ്യാം രാജ്,ആര്യ ദേവി,നിമ്മി രാധാകൃഷ്ണൻ, രതീഷ് വി.എസ്,ശരത് കെ.പി, ജോണി ദേവ്, സുരേഷ് ബാബു തുടങ്ങി വിവിധ റാങ്കുകളിലുള്ള പൊലീസുകാരാണ് സംഗീത നിശയിൽ പങ്കെടുത്തിരിക്കുന്നത്. https://fb.watch/5a6uankMKx/ എന്ന സ്റ്റേറ്റ് മീഡിയ പൊലീസ് സെൻററിെൻറ പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.