കൊച്ചി: സത്യം സിനിമാസിെൻറ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' എന്ന ചിത്രത്തിലെ 'ഏദനിൽ മധു നിറയും' എന്നു തുടങ്ങുന്ന ഗാനത്തിെൻറ പ്രമോ സത്യം ഓഡിയോസിെൻറ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
ബി.കെ. ഹരി നാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തിെൻറ സന അഭിനയിച്ച പ്രമോ ആണ് റിലീസായത്. ചിത്രത്തില്‍ നായകനായ സിജു വിൽസനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. പ്രസന്ന മാസ്റ്ററുടെ കൊറിയോഗ്രാഫിയിൽ നാല് മനോഹര ഗാനങ്ങളുണ്ട് ഈ സിനിമയിൽ.
മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആൻറണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, കെ.പി. സുധാകരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ജിയോ ജോമി, പരസ്യകല-യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, അസിസ്റ്റൻറ് ഡയറക്ടര്‍-ഷമീര്‍, കിരണ്‍, ആശ, ഐറീഷ്, ആക്ഷന്‍-ആല്‍വിന്‍ അലക്സ്, പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.