ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനമെന്ന് രശ്മിക! അനിമലിലെ വിഡിയോ ഗാനം

ബീര്‍ കപൂറും രശ്മികയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ 'ജാം 8' ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത് എന്ന് രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'പെണ്ണാളെ' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്‍. ബോബി ഡിയോളാണ് വില്ലൻ. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

Full View


Tags:    
News Summary - Ranbir Kapoor and Rashmika Movie Animal First Video Song Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.