എസ്.ഡി ബർമന്‍റെ വീട് സാംസ്‌കാരിക സമുച്ചയമാക്കും

ധാക്ക: ഇന്ത്യൻ ഇതിഹാസ സംഗീതജ്ഞൻ സചിൻ ദേവ് ബർമന്റെ ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ വീട് സാംസ്കാരിക സമുച്ചയമാക്കും. ഇതിനായി ശൈഖ് ഹസീന സർക്കാർ 1.10 കോടി ടാക്ക (86 ലക്ഷം രൂപ) അനുവദിച്ചു.

1906ൽ ജനിച്ച ദേവ് ബർമൻ ജീവിതത്തിലെ ആദ്യ 18 വർഷം കുമില്ലയിലെ രാജ്ബരി കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. 1924 വരെ കുമില്ലയിൽ താമസിച്ചിരുന്ന സചിൻ ദേവ് ബർമൻ ഉന്നത വിദ്യാഭ്യാസത്തിനായി ആ വർഷം കൊൽക്കത്തയിലേക്കും 1944ൽ മുംബൈയിലേക്കും പോയി. 1947നു ശേഷം ദേവ് ബർമൻ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി.

Tags:    
News Summary - SD Burman's house will be converted into a cultural complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.