തിരുവനന്തപുരം: വഴിതെറ്റി എത്തിയ പാട്ടിലൂടെ മധുശ്രീ നാരായണന് സംസ്ഥാന പുരസ്കാരത്തിെൻറ പൊൻതിളക്കം. കോളാമ്പിയിൽ ശ്രേയ ഘോഷാലിന് വേണ്ടി സംവിധാകൻ രാജീവ്കുമാർ കരുതിവെച്ച പാട്ടാണ് ശ്രേയയുടെ അസൗകര്യം നിമിത്തം മധുശ്രീയിലേക്ക് എത്തിയത്.
മകളുടെ നേട്ടത്തിൽ സംഗീതജ്ഞൻ രമേശ് നാരായണനും സന്തോഷത്തിലാണ്. ദൈവാനുഗ്രഹവും ഗുരുകടാക്ഷവുമാണ് നേട്ടത്തിന് കാരണമെന്ന് രമേശ് നാരായണൻ മാധ്യമത്തോട് പറഞ്ഞു.
രണ്ടാംതവണയാണ് മധുശ്രീക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. 2015ൽ ഇടവപ്പാതിയിലെ ഗാനത്തിനായിരുന്നു ആദ്യ പുരസ്കാരം. അന്ന് ശാരദാംബരത്തിലെ സംഗീത സംവിധാനത്തിന് രമേശ് നാരായണനും പുരസ്കാരം ലഭിച്ചിരുന്നു.
അച്ഛനാണ് സംഗീതത്തിെൻറ ആദ്യ പാഠങ്ങൾ പകർന്നുനൽകിയതെന്ന് മധുശ്രീ പറയുന്നു. വഴികാട്ടിയും ഗുരുവുമെല്ലാം അദ്ദേഹം തന്നെ. അദ്ദേഹത്തിെൻറ പ്രാർഥനകളാണ് പുരസ്കാരനേട്ടത്തിന് പിന്നിലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.