പാലക്കാട്: അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് "ആ മരത്താഴെ" പുറത്തിറങ്ങി. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ളിയാണ് പ്രകാശനം നടത്തിയത്. ചടങ്ങിൽ സംവിധായകൻ മനോജ് പാലോടന്‍ ആമുഖപ്രഭാഷണം നടത്തി.
പാലക്കാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എൻ. രമേഷ്, സായാഹ്നം മുഖ്യപത്രാധിപർ അസീസ് മാസ്റ്റർ, നൗഷാദ് ആലത്തൂർ, പഞ്ചവാദ്യം തിലകം ശ്രീധരൻ മാരാർ പല്ലാവൂർ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, ഈ ചിത്രത്തിലെ നായകൻ കാർത്തിക് രാമകൃഷ്ണൻ, നടൻ ഷാജു ശ്രീധർ, വ്യാസ നോവൽ സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി സരസ്വതി, അരവിന്ദാക്ഷൻ മാങ്കൂറിശ്ശി,ഈ ഗാനം രചിച്ച ഷിജിൽ കൊടുങ്ങല്ലൂർ, സംഗീത സംവിധായകൻ സുമേഷ് പരമേശ്വരൻ, മ്യൂസിഷൻ ജാഫർ ഹനിഫ, ലിബിൻ, ജോസ് ചാലക്കൽ തുടങ്ങി ഈ സിനിമയിലെ പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു. ഇതിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെച്ചു. നവംബർ 11നാണ് സിഗ്നേച്ചർ സിനിമ തിയേറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.